ഇന്ത്യന്‍ നാഷണല്‍ സയന്‍സ് കോണ്‍ഗ്രസ്സിന്റെ ഉദ്ഘാടനത്തിന്റെ അവസാനം തിരുവിതാംകൂര്‍ മഹാരാജവിനു നന്ദി പറയുന്നതു കേട്ടപ്പോള്‍ ചില സംശയങ്ങള്‍. തിരുവിതാംകൂര്‍ ഇന്ത്യയുടെ ഭാഗമല്ലേ? ഇന്ത്യയില്‍ ഭരണഘടനപ്രകാരമുള്ള യാതൊരു സ്ഥാനവുമില്ലാത്ത ഒരാളെ His Excellancy എന്ന് സംബോധന ചെയ്യുന്നതു ശരിയാണോ? His Excellancy എന്നാണോ രാജാക്കന്മാരെ സംബോധന ചെയ്യുന്നത് - His Royal Highness, His Highness എന്നൊക്കെയല്ലേ? അതോ ഇനി His Highness എന്നതു His Highness അബ്ദുള്ളക്കു മാത്രമായി മാറ്റിയിരിക്കുന്നോ?
സംഭവം നടന്ന കേരള സറ്വകലാശാലയുടെ മുന്‍ഗാമിയായിരുന്ന തിരുവിതാംകൂറ് സറ്വകലാശാല സ്ഥാപിക്കുന്ന സമയത്തു ഭരണം കയ്യാളിയിരുന്ന കുടുംബത്തിന്റെ ഇപ്പോഴത്തെ നാഥനെന്നതിനേക്കാള്‍ എന്തു യോഗ്യതയാണ് പ്രസ്തുത വ്യക്തിക്കുള്ളത്?